കൊൽക്കത്ത: കാറപകടത്തിൽ നാല് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ജോലിക്കായി ഗുജറാത്തിലേക്ക് പോകുന്ന വഴി ഛത്തീസ്ഗഡിൽ വെച്ച് ഞായറാഴ്ചയാണ് കാർ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിച്ചത്. ശ്യാമൽ സിംഗ് (19), മിഥുൻ സിംഗ് (20), ഭാരത് റബീദാസ് (25), രഞ്ജിത് റോയ് (18) എന്നിവരാണ് മരിച്ചത്. ഗോരൽ ഭാഷ, ദുഅറിൻ, കമാർട്ടോർ സ്വദേശികളായ ഒമ്പത് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാരൻഡിഖിയിൽ നിന്നും വാടകക്കെടുത്ത കാറിൽ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പുറപ്പെട്ടത്. ഡ്രൈവറടക്കം അഞ്ച് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗാളിൽ കാറപകടം; നാല് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു - ബംഗാൾ കാറപകടം
ഗുജറാത്തിലേക്ക് പോകുന്ന വഴി ഛത്തീസ്ഗഡിൽ വെച്ച് കാർ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.