ബെല്‍ഗാവി (കര്‍ണാടക): കോമയിലുള്ള എട്ടുവയസുകാരനായ മകനുമായി പള്ളിയില്‍ ദര്‍ശനത്തിനെത്തി യുവതി. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് സംഭവം. ബെല്‍ഗാവിയിലെ നന്ദഗോഡ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്‌ത്യന്‍ പള്ളിയിലാണ് പ്രാര്‍ഥിക്കുന്നതിനായി കോമയിലുള്ള മകനുമൊത്ത് ഇവരെത്തിയത്.
തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഉത്തര കന്നഡ ജില്ലയിലെ അംബര്‍ദ സ്വദേശിയായ ഷൈലേഷ് കൃഷ്‌ണ സുത്രാവി എന്ന എട്ടുവയസുകാരന്‍ കോമയിലാകുന്നത്. നന്ദഗോഡയിലെ പള്ളിക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കുരിശിന്‍റെ സമീപമെത്തി പ്രാര്‍ഥിച്ചാല്‍ ഏത് അസുഖവും ഭേദമാകുമെന്നാണ് ഇവിടയുള്ളവര്‍ വിശ്വസിക്കുന്നത്. ഇതിനിടെ പള്ളിയെ കുറിച്ച് അറിഞ്ഞ യുവതി മകനേയും കൊണ്ട് പള്ളിയിലെത്തുകയായിരുന്നു.