ETV Bharat / bharat

ഉത്തരാഖണ്ഡിൽ 18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ മെയ് 10 മുതൽ

വാക്സിനേഷൻ നില അവലോകനം ചെയ്ത മുഖ്യമന്ത്രി പ്ലാസ്‌മ സംഭാവന നൽകാൻ കൊവിഡ് മുക്തരായവർ മുന്നോട്ടു വരണമെന്നും അഭ്യർഥിച്ചു.

COVID vaccination  vaccination  COVID  COVID19  കൊവിഡ്  കൊവിഡ് 19  വാക്സിനേഷൻ  ഉത്തരാഖണ്ഡിൽ വാക്സിനേഷൻ  ഉത്തരാഖണ്ഡ്  വാക്സിനേഷൻ  Uttarakhand  Uttarakhand vaccination  Uttarakhand COVID  ഉത്തരാഖണ്ഡ് കൊവിഡ്  പ്രതിരോധ കുത്തിവയ്പ്പ്  vaccination for 18 yrs age group  18 വയസുള്ളവർക്ക് വാക്സിനേഷൻ  പ്ലാസ്‌മ സംഭാവന  donate plasma  ഡെറാഡൂൺ  dehradun
18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ മെയ് 10 മുതൽ
author img

By

Published : May 9, 2021, 9:16 AM IST

ഡെറാഡൂൺ: 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് മെയ് 10 മുതൽ ഉത്തരാഖണ്ഡിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് അറിയിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീഡിയോ കോൺഫറൻസിങിലൂടെ വാക്സിനേഷൻ നില അവലോകനം ചെയ്ത മന്ത്രി പ്ലാസ്‌മ സംഭാവന നൽകാൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും അഭ്യർഥിച്ചു.

കൊവിഡിൽ നിന്ന് കരകയറിയ ആളുകളുടെ രക്ത പ്ലാസ്‌മ കൊവിഡ് ബാധിതരായ മറ്റ് രോഗികളുടെ ചികിത്സയ്ക്ക് സഹായകമാണെന്നും അതിനാൽ കൊവിഡ് മുക്തി നേടിയ എല്ലാവരും അവരുടെ രക്ത പ്ലാസ്‌മ ദാനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,390 പുതിയ കൊവിഡ് കേസുകളും 118 മരണങ്ങളും ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന കൺട്രോൾ റൂം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,38,383 ആയി. 4,771 പേർ കൂടി രോഗമുക്തരായി. നിലവിൽ ഉത്തരാഖണ്ഡിൽ 71,174 ആക്‌ടീവ് കേസുകളാണുള്ളത്.

Also Read: കൊവിഡ് നിയന്ത്രിക്കാന്‍ ശക്തമായി ഇടപെടണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.