മഹോബ: ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കബ്രായി പ്രദേശത്താണ് അപകടമുണ്ടായത്. പരസ്പരം കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവര്‍മാരാണ് ഇരുവരും. പ്രിന്‍ഷു പാല്‍(22), ശിവ്കുമാര്‍(35) എന്നിവരാണ് അപടത്തില്‍ മരണപ്പെട്ടത്.
മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി അയച്ചു. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാന്‍പൂരില്‍ നിന്നും വരുന്ന ട്രക്ക്, ഈ സ്ഥലത്തേക്ക് കല്ലുകൊണ്ടുപോകുകയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ALSO READ: വിശാഖപട്ടണത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു