ETV Bharat / bharat

ഓടയില്‍ വീണ 15കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു ; പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു

author img

By

Published : May 3, 2023, 9:52 PM IST

ജോധ്‌പൂരില്‍ മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ഇലക്‌ട്രിക് വയറില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മറ്റ് അഞ്ച് പേര്‍ക്കും ഷോക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം.

മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ പെണ്‍കുട്ടി  ഓട  ഇലക്‌ട്രിക് വയര്‍  രാജസ്ഥാനിലെ ജോധ്‌പൂര്‍  ഷോക്കേറ്റ് പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു  ജയ്‌പൂര്‍ വാര്‍ത്തകള്‍  ജയ്‌പൂര്‍ പുതിയ വാര്‍ത്തകള്‍  Rajasthan news updates  latest news inRajasthan
ഇലക്‌ട്രിക് വയറില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

ജയ്‌പൂര്‍ : രാജസ്ഥാനിലെ ജോധ്‌പൂരില്‍ മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ 15കാരിയെ രക്ഷപ്പെടുത്തുന്നതിനിടെ ഇലക്‌ട്രിക് വയറില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് മരണം. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മറ്റ് അഞ്ച് പേര്‍ക്കും ഷോക്കേറ്റിട്ടുണ്ട്.ഓടയില്‍ വീണ, ജോധ്‌പൂര്‍ സ്വദേശി ഭജന്‍ലാല്‍ വിഷ്‌ണോയിയുടെ മകള്‍ വര്‍ഷ, രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച ജോധ്‌പൂര്‍ സ്വദേശികളായ ശ്രാവണ്‍, ഗോഗി എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്‌ച രാത്രി ഏഴ്‌ മണിയോടെയാണ് സംഭവം. മഴ വെള്ളം നിറഞ്ഞ ഓടയ്‌ക്ക് സമീപത്തുകൂടി പോകുമ്പോള്‍ അബദ്ധത്തില്‍ പെണ്‍കുട്ടി അതിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വെള്ളത്തില്‍ നിന്ന് വര്‍ഷയെ രക്ഷിക്കുന്നതിനായി ശ്രാവണ്‍, ഗോഗി എന്നിവര്‍ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു.

ഇതിനിടെ സമീപത്തെ വൈദ്യുത പോസ്റ്റില്‍ നിന്നുള്ള ഇലക്‌ട്രിക് വയര്‍ പൊട്ടി വെള്ളത്തില്‍ തട്ടുകയും മൂവര്‍ക്കും ഷോക്കേല്‍ക്കുകയുമായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മറ്റ് അഞ്ച് പേര്‍ക്കും ഷോക്കേറ്റു. വര്‍ഷ അടക്കമുള്ളവരെ ഡെച്ചു ആശുപത്രിയിലെത്തിച്ചെങ്കിലും മൂവര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നു.

ഷോക്കേറ്റ അഞ്ച് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും അവരെ വിദഗ്‌ധ ചികിത്സയ്‌ക്കായി ജോധ്‌പൂരിലെ അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.