ന്യൂഡൽഹി: കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നവംബർ 18 വരെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. കർണാടക, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകും.
കർണാടകയുടെ ചിലഭാഗങ്ങളിലും ആന്ധ്രാപ്രദേശിന്‍റെ തീരപ്രദേശങ്ങളിലുമാണ് മഴ ശക്തിപ്പെടുക. നവംബർ 17 ന് തെക്കൻ മഹാരാഷ്ട്ര, ഗോവ തീരം, അറബിക്കടല്‍ എന്നിവിടങ്ങളില്‍ പുതിയ ന്യൂനമർദം രൂപപ്പെടും. കേരളം, കർണാടക, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നവംബർ 15 മുതൽ കനത്ത മഴ ആരംഭിയ്‌ക്കും.
ALSO READ: തോണി കുത്തൊഴുക്കില്‍ പെട്ടു, മൂന്ന് പേർ രക്ഷപെട്ടത് അത്‌ഭുതകരമായി; ദൃശ്യങ്ങൾ
നവംബർ 15-16 തിയ്യതികളിൽ ഗോവയിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. നവംബർ 16, 17 തിയ്യതികളിൽ ഒഡീഷയിൽ കനത്ത മഴ പെയ്യും. മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശം നൽകി.