ജയ്‌പൂർ: കേന്ദ്രത്തിന്‍റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന 'കിസാൻ ബച്ചാവോ-ദേശ് ബച്ചാവോ' ക്യാമ്പയിൻ നടത്താൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു. ജനുവരി അഞ്ച് മുതൽ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ക്യാമ്പയിൻ നടത്തും. ബുധനാഴ്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മന്ത്രിമാർ എംഎൽഎമാർ അടക്കം പൊതു പ്രതിനിധികളും ക്യാമ്പയിനിൽ പങ്കെടുക്കും. പ്രക്ഷോഭം നടത്തുന്ന കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ജനുവരി മൂന്നിന് സംസ്ഥാനത്തുടനീളം കുത്തിയിരിപ്പ് സമരം നടത്തും.
കർഷക നിയമം; 'കിസാൻ ബച്ചാവോ-ദേശ് ബച്ചാവോ' ക്യാമ്പയിനുമായി രാജസ്ഥാൻ സർക്കാർ
ജനുവരി അഞ്ച് മുതൽ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ക്യാമ്പയിൻ നടത്തും.