ETV Bharat / bharat

ഉത്തര്‍പ്രദേശിലെ ബിജ്‌നോർ, മീററ്റ് ജില്ലകൾ സന്ദർശിക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി

author img

By

Published : Feb 12, 2021, 10:52 AM IST

ഫെബ്രുവരി 13ന് ബിജ്‌നോർ, മുസാഫർനഗർ ജില്ലകളിലെ കർഷകരുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്‌ച നടത്തും

Priyanka Gandhi to visit Bijnor  Priyanka Gandhi to visit Bijnor on Feb 15  Congress General Secretary  Kisan Panchayat  ബിജ്‌നോർ, മീററ്റ് ജില്ലകൾ സന്ദർശിക്കാനൊരുങ്ങി പ്രിയങ്കാ ഗാന്ധി  രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും
ബിജ്‌നോർ, മീററ്റ് ജില്ലകൾ സന്ദർശിക്കാനൊരുങ്ങി പ്രിയങ്കാ ഗാന്ധി; രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും

ലക്‌നൗ: ഫെബ്രുവരി 15ന് ഉത്തർപ്രദേശിലെ ബിജ്‌നോർ, മീററ്റ് ജില്ലകൾ സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര. ഫെബ്രുവരി 13ന് ബിജ്‌നോർ, മുസാഫർനഗർ ജില്ലകളിലെ കർഷകരുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നും നാളെയുമായി രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. കഴിഞ്ഞ ദിവസം സഹാറൻപൂരിലെ കിസാൻ മഹാപഞ്ചായത്തും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.

അതേസമയം പ്രിയങ്ക ഗാന്ധി സന്ദർശന വേളയിൽ കിസാൻ പഞ്ചായത്തിൽ പങ്കെടുക്കുകയും കർഷക കുടുംബങ്ങളുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്യും. കോടീശ്വരന്മാരെ സഹായിക്കാനാണ് പുതിയ കാർഷിക നിയമങ്ങൾ രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.