ETV Bharat / bharat

നിര്‍ബന്ധിത സൂര്യ നമസ്കാരത്തിനെതിരെ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് - സൂര്യ നമസ്‌ക്കാരത്തിനെതിരെ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

രാജ്യത്തെ ന്യൂനപക്ഷങ്ങൾ വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തതിനാൽ സൂര്യനമസ്‌കാരം ഭരണഘടനാ വിരുദ്ധവും തെറ്റായ ദേശസ്‌നേഹവുമാണ്.

All India Muslim Personal Law Board  'Azadi ka Amrit Mahotsav'  opposed 'Surya Namaskar'  contrary to the rights given in the constitution  Surya Namaskar is unconstitutional  do not believe in idol worship  Muslim children are not allowed  National Yogasana sports Federation  ആസാദി കാ അമൃത് മഹോത്സവ്  സൂര്യ നമസ്‌ക്കാരത്തിനെതിരെ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്  കേന്ദ്ര സര്‍ക്കാറിനെതിരെ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്
സൂര്യ നമസ്‌ക്കാരം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘനട വിരുദ്ധം: ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്
author img

By

Published : Jan 4, 2022, 3:38 PM IST

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ 'ആസാദി കാ അമൃത് മഹോത്സവ്' പരിപടിയുടെ ഭാഗമായുള്ള സൂര്യ നമസ്‌കാരത്തെ എതിര്‍ത്ത് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്‌ലിം വിദ്യാര്‍ഥികളോട് ബോര്‍ഡ് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി 30,000 സ്‌കൂളുകളിൽ സൂര്യനമസ്‌കാരം നടത്തണമെന്ന് സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി സർക്കുലറിൽ നിർദേശിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ഖാലിദ് സൈഫുള്ള റഹ്മാനി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾ വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തതിനാൽ സൂര്യനമസ്‌കാരം ഭരണഘടനാ വിരുദ്ധവും തെറ്റായ ദേശസ്‌നേഹവുമാണ്. അതിനാൽ അത് അടിച്ചേൽപ്പിക്കുന്നത് ഭരണഘടനയുമായി യോജിക്കുന്നതല്ല. ഇക്കാരണത്താല്‍ തന്നെ രാജ്യത്തിന്‍റെ മതേതരത്വം കണക്കിലെടുത്ത് സര്‍ക്കര്‍ സര്‍ക്കുലറില്‍ നിന്നും പിന്മാറണമെന്നും സൈഫുള്ള റഹ്മാനി ആവശ്യപ്പെട്ടു.

also read: രാജ്യത്ത്‌ കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിച്ചെന്ന്‌ ഡോ. എന്‍ കെ അറോറ

റിപ്പബ്ലിക് ദിനാഘോഷവും, സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികവും പ്രമാണിച്ച് ജനുവരി 26 ന് രാജ്യവ്യാപകമായി നടത്താനിരിക്കുന്ന ബഹുജന സൂര്യ നമസ്‌കാര സെഷനുവേണ്ടി വിദ്യാർഥികളേയും അധ്യാപകരെയും പരിശീലിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലറിറക്കിയിരുന്നത്.

12 യോഗാസനങ്ങൾ ഉള്‍പ്പെടുത്തി 7.5 ലക്ഷം പേർ പങ്കെടുക്കുന്ന ഒരു മെഗാ ഇവന്‍റാണ് കേന്ദ്രം ആസൂത്രണം ചെയ്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.