ETV Bharat / bharat

100 രൂപ നിരക്കിൽ പെട്രോൾ വിൽക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ - Mumbai became the first metro city to sell petrol at Rs 100

എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് 25-30 പൈസ വർധിപ്പിച്ചതോടെ ലിറ്ററിന് 100 രൂപ നിരക്കിൽ പെട്രോൾ വിൽക്കുന്ന ആദ്യത്തെ മെട്രോ നഗരമായി മുംബൈ മാറി.

Mumbai sells petrol at rs 100  Petrol prices hits century mark in Mumbai  Petrol price hike  100 per litre petrol sold in Mumbai  Mumbai became the first metro city to sell petrol at Rs 100  100 രൂപ നിരക്കിൽ പെട്രോൾ വിൽക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ
100 രൂപ നിരക്കിൽ പെട്രോൾ വിൽക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ
author img

By

Published : May 29, 2021, 1:21 PM IST

ന്യൂഡൽഹി: ഉപയോക്താക്കൾക്ക് ലിറ്ററിന് 100 രൂപ നിരക്കിൽ പെട്രോൾ വിൽക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. അതേസമയം എണ്ണക്കമ്പനികൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് 25 മുതൽ 30 പൈസയായി ഉയർത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ ലിറ്ററിന് 100 രൂപ എന്നത് മെട്രോ നഗരമായ മുംബൈയിൽ പുതിയ കാര്യമല്ല. രാജ്യത്ത് വാഹന ഇന്ധനങ്ങളിൽ ഏറ്റവും ഉയർന്ന 'വാറ്റ്' നിലവാരം പുലർത്തുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങളായി സാധാരണ പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് വിൽക്കുന്നുണ്ട്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചില്ലറ നിരക്കിന്‍റെ വർധനവിലൂടെ പെട്രോൾ വില ഇതിനോടകം നഗരത്തിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ലിറ്ററിന് 100 രൂപ കവിഞ്ഞു. ശനിയാഴ്ച ഡൽഹിയിലുണ്ടായ ഇന്ധന വില വർധനയിൽ പെട്രോൾ ലിറ്ററിന് 93.94 രൂപയും ഡീസൽ ലിറ്ററിന് 84.89 രൂപയുമാണ് വിൽക്കുന്നത്. ഇതോടെ ദേശീയ സംസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 3.54 രൂപയായും ഡീസൽ വില ലിറ്ററിന് 4.17 രൂപയുമാണ് വർധനവുണ്ടായിരിക്കുന്നത്.

രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില വർദ്ധിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതികളുടെ തോത് അനുസരിച്ച് വ്യത്യാസമുണ്ട്. തെരഞ്ഞെടുപ്പ് കാലയളവില്‍ ഇന്ധനവില കൂട്ടുന്നത് പൊതുമേഖല എണ്ണക്കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതേസമയം കേരളത്തിൽ വീണ്ടും പെട്രോൾ വില വർധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്.

Also read: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി, വര്‍ധന ഒരു മാസത്തിനിടെ പതിനഞ്ചാം തവണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.