മുംബൈ : കാണാതായ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ മകന് കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം.
പണം കാണാതായതിനെ തുടര്‍ന്ന് അശോക് പാണ്ഡെ(47) എന്നയാള്‍ മകന് രാഹുലിനെ (22) വിളിച്ചുവരുത്തി ചോദിച്ചു. ഇതുപിന്നീട് രൂക്ഷമായ തര്‍ക്കത്തിന് വഴിയൊരുക്കി. തുടര്‍ന്ന് രാഹുല്‍, പിതാവിനെ കല്ലുകൊണ്ട് അടിക്കുകയായിരുന്നു.
ALSO READ: 'എല്ലാ മംഗളങ്ങളും' ; ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് ആശംസയുമായി ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗ്
അശോക് മരിച്ചെന്ന് ഉറപ്പായതോടെ രാഹുല്‍ ഒളിവില്‍പോയി. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.