ETV Bharat / bharat

'ഡിജിയാത്രയ്‌ക്കൊരുങ്ങി' ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളം

ഓഗസ്റ്റ് 18 മുതൽ മൂന്ന് മാസത്തേക്കാണ് കേന്ദ്ര സർക്കാരിന്‍റെ 'ഡിജിയാത്ര' പദ്ധതി രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നടപ്പിലാക്കുക.

Digiyatra  Hyderabad International Airport Digiyatra  ഡിജിയാത്ര  ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളം  ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളം
ഡിജിയാത്രയ്‌ക്കൊരുങ്ങി ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളം
author img

By

Published : Aug 16, 2022, 8:25 PM IST

ഹൈദരാബാദ്: കേന്ദ്ര സർക്കാരിന്‍റെ 'ഡിജിയാത്ര' പദ്ധതിയുടെ ഭാഗമായി ആഭ്യന്തര യാത്രക്കാർക്ക് യാത്രാനടപടികൾ വേഗത്തിലാകാൻ ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഡിജിയാത്ര സൗകര്യമൊരുങ്ങുന്നു. ഓഗസ്റ്റ് 18 മുതൽ മൂന്ന് മാസത്തേക്കാണ് വിമാനത്താവളത്തിൽ ഡിജിയാത്ര പദ്ധതി നടപ്പിലാക്കുക. കടലാസ് രഹിത യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതും ഒന്നിലധികം ഐഡന്‍റിറ്റി പരിശോധനകൾ ഒഴിവാക്കി തടസരഹിതമായ യാത്ര സാധ്യമാക്കുന്നതുമാണ് ഡിജിയാത്ര.

തെരഞ്ഞെടുത്ത പരിശോധന സ്ഥലങ്ങളില്‍ ഫേസ് സ്‌കാനിങ് സംവിധാനം അടിസ്ഥാനമാക്കി യാത്രക്കാരുടെ ഐഡന്‍റിറ്റി തിരിച്ചറിയാൻ സാധിക്കും. ഹൈദരാബാദ് വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാർക്കുള്ള എൻട്രി ഗേറ്റ് 3ലും സെക്യൂരിറ്റി ഹോൾഡ് ഏരിയയിലുമാണ് ഫേസ് സ്‌കാനിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഇതിനായി ഡിജിയാത്ര ടെക്നിക്കൽ ടീം യാത്രക്കാർക്കായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. എയർലൈൻ യാത്രക്കാർക്ക് യാത്രയുടെ എല്ലാ ഘട്ടങ്ങളിലും വേഗത്തിലുള്ളതും, തടസരഹിതമായതും, ഡിജിറ്റലായി ഏകീകൃത വിമാന യാത്രാനുഭവം നൽകുന്നതുമാണ് ഡിജിയാത്ര സംരംഭം എന്ന് ജിഎച്ച്ഐഎഎൽ സിഇഒ പ്രദീപ് പണിക്കർ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.