Flying deer jumps in to air: പക്ഷിയെ പോലെ പറന്നുയര്‍ന്ന് മാന്‍.. പക്ഷിയെ പോലെ ഉയരത്തില്‍ പറക്കുന്ന മാനിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏഴടി ഉയരത്തില്‍ പറക്കുന്ന ഈ മാനെ കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
-
And the gold medal for long & high jump goes to.......@ParveenKaswan
— WildLense® Eco Foundation 🇮🇳 (@WildLense_India) January 15, 2022 " class="align-text-top noRightClick twitterSection" data="
Forwarded as received pic.twitter.com/iY8u37KUxB
">And the gold medal for long & high jump goes to.......@ParveenKaswan
— WildLense® Eco Foundation 🇮🇳 (@WildLense_India) January 15, 2022
Forwarded as received pic.twitter.com/iY8u37KUxBAnd the gold medal for long & high jump goes to.......@ParveenKaswan
— WildLense® Eco Foundation 🇮🇳 (@WildLense_India) January 15, 2022
Forwarded as received pic.twitter.com/iY8u37KUxB
റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന മാന്‍ ഏഴ് അടി വരെ ഉയരത്തില്‍ ചാടുന്നതാണ് വീഡിയോയില്‍. ഒരു ജലാശയത്തിന്‍റെ അടുത്ത് നിന്നും വരുന്ന മാന്‍ പിന്നീട് മണ്‍പാതയ്‌ക്ക് മുകളിലൂടെ ഉയരത്തില്‍ ചാടുന്നത് കാണാം. ഒരു പക്ഷിയെ പോലെയാണ് മാനിന്‍റെ കുതിപ്പ്.
മാനിന്‍റെ ഈ കുതിപ്പ് കണ്ടാൽ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്ന് സംശയം തോന്നാം. എന്നാല്‍, അത് സുരക്ഷിതമായി താഴെ ഇറങ്ങി കൂളായി നടന്ന് പോകുന്നതും വീഡിയോയില്‍ കാണാം.
Wild Lense Eco Foundation: വൈല്‍ഡ് ലെന്‍സ് എക്കോ ഫൗണ്ടോഷന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'മാനിന് ലോംഗ് ജമ്പിനും ഹൈ ജമ്പിനും ഗോള്‍ഡ് മെഡല്‍' എന്ന അടിക്കുറിപ്പോടു കൂടിയാണ് വൈല്‍ഡ്‌ലെന്‍സ് എക്കോ ഫൗണ്ടേഷന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷ നേരം കൊണ്ടാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായത്. ഇതുവരെ 81,000 പേരാണ് പറക്കും മാന്‍റെ വീഡിയോ കണ്ടിരിക്കുന്നത്.
പലരും അവിശ്വസനീയം എന്നാണ് വീഡിയോക്ക് കമന്‍റ് ചെയ്‌തിരിക്കുന്നത്. 'ഈ മാന്‍ തീര്‍ത്തും ഗോള്‍ഡ് മെഡലിന് അര്‍ഹനാണ്.. സത്യത്തില്‍ വിശ്വസിക്കാനാകുന്നില്ല' -എന്ന് മറ്റൊരാളും കുറിച്ചു. 'എന്‍റെ ജീപ്പിന് മുകളിലൂടെ ചാടുന്ന ഒരു മാന്‍ എനിക്കുമുണ്ട്'. 'ഇതുപോലൊരു ലോംഗ് ജമ്പ് ജീവിതത്തില്‍ കണ്ടിട്ടില്ല' തുടങ്ങി നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Also Read: ഭൂമിയുടെ ഉൾഭാഗം പ്രതീക്ഷിച്ചതിലും വേഗത്തിൽ തണുക്കുന്നുവെന്ന് ഗവേഷകർ