ഭോപ്പാൽ: 18 മുതല്‍ 44 വയസ് പ്രായമുള്ളവർക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ഇന്ന് ഒരു ജില്ലയിലാണ് വാക്സിനേഷന്‍ ഡ്രൈവ് നടന്നത്. എന്നാല്‍ നാളെ മുതല്‍ ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസത്തിൽ 9 ലക്ഷം പേർക്ക് വാക്സിന്‍ നൽകുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ ഉറപ്പ് നൽകി. മെയ് ഒന്നിന് ആരംഭിക്കാനിരുന്ന വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടം വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ വൈകുമെന്ന് ചൗഹാൻ അറിയിച്ചിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മധ്യപ്രദേശിൽ 86,639 സജീവ കൊവിഡ് -19 കേസുകളുണ്ട്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 889 പുതിയ കേസുകളും 98 അനുബന്ധ മരണങ്ങളും രജിസ്റ്റർ ചെയ്തു.