ETV Bharat / bharat

പെട്രോള്‍-ഡീസല്‍ എക്‌സൈസ് നികുതി: കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പെട്രോള്‍ ഡീസല്‍ എക്‌സൈസ് നികുതിയില്‍ വരുത്തിയ വര്‍ധനവ് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Congress attacks Modi for high excise duty  demands roll back  congress bjp war of words on petrol tax  പെട്രോളിയം ഡീസല്‍ വിലവര്‍ധനവില്‍ കോണ്‍ഗ്രസ് വിമര്‍ശനം  കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാറിനെതിരെ  പെട്രോള്‍ ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി  യുപിഎ ഭരണകാലത്തെ പെട്രോള്‍ ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി
പെട്രോള്‍-ഡീസല്‍ എക്‌സൈസ് നികുതിയില്‍ കുറവ് വരുത്തണമെന്ന് കോണ്‍ഗ്രസ്
author img

By

Published : Apr 27, 2022, 4:52 PM IST

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ എക്‌സൈസ് നികുതിയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യുപിഎ ഭരണകാലത്തേക്കാളും കൂടുതലാണ് നിലവില്‍ പെട്രോള്‍ ഡീസല്‍ എക്‌സൈസ് നികുതിയെന്ന് കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും മേലുള്ള മൂല്യ വര്‍ധിത നികുതി(വാറ്റ്) കുറയ്‌ക്കാത്തതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ഇതിന് പ്രതികരണമായാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.

  • 2/n
    Modi ji,

    No criticism,
    No distractions,
    No Jumlas!

    Pl give an account of ₹27,00,00,00,00,00,00 (₹27 Lakh Crore) collected by BJP Govt from Tax on Petrol & Diesel 👇 pic.twitter.com/ZWFveoejRC

    — Randeep Singh Surjewala (@rssurjewala) April 27, 2022 " class="align-text-top noRightClick twitterSection" data=" ">

യുപിഎ ഭരണകാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍ മേലുള്ള കേന്ദ്ര എക്‌സൈസ് നികുതി 9.48 രൂപയും ഒരു ലിറ്റര്‍ ഡീസലിന്‍ മേലുള്ളത് 3.56 രൂപയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവ പെട്രോളിനും ഡീസലിനും യഥാക്രമം 27.90 രൂപയും 21.80 രൂപയുമാണെന്ന് രണ്‍ദീപ് സുര്‍ജേവാല ചൂണ്ടികാട്ടി. പെട്രോളിന്‍ മേല്‍ ഉയര്‍ത്തിയ 18.42 രൂപയും ഡീസലിന്‍ മേല്‍ ഉയര്‍ത്തിയ 18.24 രൂപയും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍- ഡീസല്‍ എക്‌സൈസ് നികുതി കുറച്ചിരുന്നു. വാറ്റ് നികുതിയില്‍ സമാനമായ കുറവ് വരുത്താത്ത സംസ്ഥാന സര്‍ക്കാറുകളെയാണ് മോദി വിമര്‍ശിച്ചത്. ജനങ്ങളോട് വലിയ അനീതിയാണ് പെട്രോള്‍ ഡീസല്‍ വാറ്റ് നികുതി കുറയ്‌ക്കാത്തതിലൂടെ സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്യുന്നതെന്നാണ് മോദിയുടെ വിമര്‍ശനം.

രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വളരെ ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുകയാണ്. റഷ്യ -യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് കാരണം ഇന്ത്യയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണം. യുക്രൈന്‍ -റഷ്യ യുദ്ധം അന്താരാഷ്ട്ര വിതരണ ശൃംഘലയെ ബാധിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പറഞ്ഞു. ഈ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സഹകരണം വര്‍ധിപ്പിക്കണമെന്നും നരേന്ദ്ര മോദി വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.