ന്യൂഡൽഹി: നിർഭയ പദ്ധതികളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. 2014 മുതൽ നിർഭയ ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങളാണ് സർക്കാർ പുറത്തിറക്കിയത്. സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പദ്ധതികൾക്ക് വേണ്ടി രൂപീകരിച്ചതാണ് നിർഭയ ഫണ്ട്.
ഇതുവരെ 9288.45 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി നിർഭയ ഫണ്ടിനു കീഴിൽ അനുവദിച്ചത്. ഇതിൽ 5712.85 കോടി രൂപ വിതരണം ചെയ്‌തെന്നും 3544.06 കോടി രൂപ ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.