മുംബൈ: ഇന്ത്യൻ തീരത്ത് നാശം വിതച്ച ടൗട്ടേ ചുഴലിക്കാറ്റ് ദുരന്തം രണ്ടാഴ്ച പിന്നിട്ടിട്ടും മുംബൈ തീരത്ത് മുങ്ങിയ ബാർജ് പി-305ന്‍റെ ക്യാപ്റ്റൻ രാകേഷ് ബല്ലാവിനെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ. മെയ് 16നാണ് ബാർജ് മുങ്ങുന്നത്.
ബാർജിലെ 261 പേരും ടഗ് ബോട്ട് വരപ്രദയിലെ 13 പേരുമടക്കം 274 പേരെ കാണാതായിരുന്നു. ഇതിൽ 188 പേരെ ഇന്ത്യൻ നാവികസേന രക്ഷപെടുത്തി. ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും ചേർന്ന് തകർന്ന ബോട്ടുകളിൽ നിന്നും 70 മൃതദേഹങ്ങളും റായ്‌ഗഡ് ജില്ലയിലെ തീരപ്രദേശത്ത് നിന്നും ഗുജറാത്തിലെ വൽസാദ് തീരത്ത് നിന്നും എട്ട് മൃതദേഹങ്ങൾ വീതവും കണ്ടെടുത്തതുൾപ്പെടെ 86 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ 53 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Also Read: സൗജന്യ വാക്‌സിൻ: പ്രമേയം ഇന്ന് നിയമസഭയിൽ
തിരിച്ചറിയാത്ത 26 മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.