ETV Bharat / bharat

'ബലാത്സംഗത്തിനിരയാക്കി, മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു' ; പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകന്‍ അറസ്‌റ്റില്‍ - ഫൈസാന്‍

മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഖജ്‌രാന പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം

Boy friend arrested  raping and forced religious Conversion  Girl lodged complaint against Boy friend  religious Conversion  Police arrested the accused  ബലാത്സംഗത്തിനിരയാക്കി  പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകന്‍ അറസ്‌റ്റില്‍  പെണ്‍കുട്ടിയുടെ പരാതി  കാമുകന്‍ അറസ്‌റ്റില്‍  മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു  ഖജ്‌രാന പൊലീസ് സ്‌റ്റേഷൻ  ഫൈസാന്‍  ഖജ്‌രാന പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം
ബലാത്സംഗത്തിനിരയാക്കുകയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തു; പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകന്‍ അറസ്‌റ്റില്‍
author img

By

Published : May 23, 2023, 5:00 PM IST

ഇന്‍ഡോര്‍ (മധ്യപ്രദേശ്) : ബലാത്സംഗത്തിനിരയാക്കുകയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകന്‍ അറസ്‌റ്റില്‍. ഇൻഡോറിലെ ഖജ്‌രാന പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ മെയ്‌ 19 നാണ് സംഭവം. കാമുകനില്‍ നിന്ന് ലൈംഗികാതിക്രമവും ദുരനുഭവവുമുണ്ടായെന്ന് കാണിച്ചാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.

സംഭവം ഇങ്ങനെ : പരാതിക്കാരിയായ പെണ്‍കുട്ടിയും ഫൈസാന്‍ എന്ന ചെറുപ്പക്കാരനും തമ്മില്‍ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഈ ബന്ധം വളര്‍ന്നതോടെ ഫൈസാന്‍ പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനവും നല്‍കി. തുടര്‍ന്ന് ശാരീരിക ബന്ധത്തിലും ഏർപ്പെട്ടു. അങ്ങനെയിരിക്കെ ഇയാള്‍ പെണ്‍കുട്ടിയോട് ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതോടെയാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ 'ദി കേരള സ്‌റ്റോറി' കണ്ടതോടെ താന്‍ നേരിട്ട അനുഭവങ്ങളുമായി സാമ്യം തോന്നിയതിനാലാണ് കാമുകനെതിരെ പരാതിപ്പെട്ടതെന്നാണ് യുവതിയുടെ വിശദീകരണം.

പെണ്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ : ഫൈസാൻ ആദ്യം ഒരു ഹിന്ദു പേരുപയോഗിച്ചാണ് തന്നോട് സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വിവാഹവാഗ്‌ദാനം നല്‍കി ക്രമേണ പ്രണയബന്ധം വളർത്തിയെടുക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് താനും ഫൈസാൻ ഖാനുമായി ചങ്ങാത്തത്തിലാകുന്നത്. ഞങ്ങളുടെ സൗഹൃദം ക്രമേണ പ്രണയമായി വളർന്നു. ഇതിനിടെ അയാള്‍ എന്നോട് മാതാപിതാക്കളെയും വീടും ഉപേക്ഷിച്ച് അയാള്‍ക്കൊപ്പം മറ്റൊരു വീട്ടില്‍ താമസിക്കാൻ നിർബന്ധിച്ചു.

മാത്രമല്ല വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നും ഫൈസാൻ വാക്കുനല്‍കി. ഇക്കാര്യത്തില്‍ നിരവധി തവണ പ്രശ്‌നങ്ങളും വഴക്കുകളുമുണ്ടായെങ്കിലും വിവാഹം ഉടനുണ്ടാകുമെന്ന് ഫൈസാൻ ആവർത്തിച്ച് ഉറപ്പുനൽകിയതിനാൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

Also read: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു ; ഗര്‍ഭിണിയായ 16കാരിയെ ചുട്ടുകൊന്ന് കാമുകന്‍

പരാതിയിലേക്ക് നീങ്ങുന്നതിങ്ങനെ: അങ്ങനെയിരിക്കെ മെയ് 18 ന് പുലർച്ചെ നാല് മണിക്ക് ഫൈസാൻ പെട്ടെന്ന് തന്നെ വിളിച്ച് ഇസ്‌ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. താന്‍ വിസമ്മതിച്ചപ്പോള്‍ ശാരീരികമായി ആക്രമിക്കുമെന്നും വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു. യുവാവിനെ സമാധാനിപ്പിക്കുന്നതിനായി ഒരുമിച്ച് സിനിമയ്‌ക്ക് പോകാമെന്ന് താന്‍ അറിയിച്ചു.

ഇതുപ്രകാരം മനസില്ലാമനസോടെ ഫൈസാന്‍ തനിക്കൊപ്പം 'കേരള സ്‌റ്റോറി' കാണാന്‍ വന്നു. എന്നാല്‍ സിനിമ കണ്ടിറങ്ങിയ ശേഷവും ഭീഷണി തുടങ്ങിയതോടെയാണ് ഇയാള്‍ക്കെതിരെ പരാതിപ്പെട്ടതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. അതേസമയം പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഫൈസാനെ അറസ്‌റ്റ് ചെയ്‌തു. നിലവില്‍ ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാമുകന്‍ : അടുത്തിടെ ബിഹാറിലെ നവാഡയിലുള്ള രജൗലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച ഗര്‍ഭിണിയായ കാമുകിയെ യുവാവ് ചുട്ടുകൊന്നിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മാത്രമല്ല സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ യുവാവും കുടുംബവും ചേര്‍ന്ന് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്‌തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.