ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത തല സ്കൂളുകളിലെ വിദ്യാർഥികൾ മയക്കുമരുന്ന് ശൃംഖലയ്ക്ക് ഇരയാകുന്നുവെന്ന സംശയം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ.
മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഐസ്ക്രീമുകൾ വാഗ്ദാനം ചെയ്ത് കുട്ടികളെ ആകർഷിക്കാൻ സ്കൂളുകൾക്ക് പുറത്ത് മയക്കുമരുന്ന് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗാൽറാനി എന്നിവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കന്നഡ ചലച്ചിത്ര നിർമ്മാതാവ് ഇന്ദ്രജിത് ലങ്കേഷ് രണ്ടാഴ്ച മുമ്പ് സിസിബിക്ക് മുന്നിൽ ഹാജരായി കന്നഡ ചലച്ചിത്രമേഖലയിൽ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ചില അഭിനേതാക്കൾ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് ലങ്കേഷ് പറഞ്ഞിരുന്നു.