റായ്‌പൂര്‍: ചത്തീസ്‌ഗഢിലെ ഡണ്ടവാടെ ജില്ലയില്‍ പൊലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്‌റ്റുകളുടെ മലാംഗിര്‍ ഏരിയാകമ്മറ്റി അംഗങ്ങളായ ലച്ചു മാണ്ടവി, പൊടിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപാ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
കിരാണ്ടുല്‍ പൊലീസ് സ്‌റ്റേഷനു സമീപത്തെ വനത്തിനുള്ളില്‍ ഇന്നലെ രാവിലെ 11.30യോടെയാണ് വെടിവെപ്പ് നടന്നത്. മൃതദേഹത്തില്‍ നിന്നും ആയുധങ്ങളും, വിദേശ നിര്‍മിത തോക്കും പൊലീസ് കണ്ടെടുത്തു. സംഘത്തിലുണ്ടായിരിന്ന ശേഷിക്കുന്നവര്‍ പൊലീസിനെ വെട്ടിച്ച് ഉള്‍ക്കാടുകളിലേക്ക് ഓടി രക്ഷപ്പെട്ടതായി പൊലീസ് സുപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. ഡണ്ടവാട നിയോജകമണ്ഡലത്തില്‍ സെപ്‌റ്റംബര്‍ 23ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷാസേന ഉള്‍ക്കാടുകളില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു.
ചത്തീസ്‌ഗഢില്‍ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു
തലയ്ക്ക് അഞ്ച് ലക്ഷം രൂപാ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള നക്‌സലുകളാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്

Conclusion: