ലഖ്നൗ: ട്രാക്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബിൽഗ്രാം-കനൗജ് ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. റൂബി സിംഗ് (34), ഇവരുടെ രണ്ട് പെൺമക്കളായ ഗോംതി (13), അഞ്ജലി (4) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പൊലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു.