ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 30000 കടന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 1458 പുതിയ കേസുകളും 19 മരണവുമാണ്. ഇതുവരെ 251 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 30152 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 13503 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.
ചെന്നൈയില്‍ 20933 പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 197 പേരാണ് ചെന്നൈയില്‍ മാത്രം മരിച്ചത്. അതേസമയം സംസ്ഥാനത്ത് 633 പേർ ഇന്ന് രോഗമുക്തരായി.16,395 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.