ന്യൂഡല്‍ഹി: കൊവിഡ് 19 സംശയിച്ചിരുന്ന രോഗി ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ സഫ്‌ദർജങ് ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാള്‍ ഐസോലേഷൻ വാർഡില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.
ഓസ്ട്രേലിയിലെ സിഡ്‌നിയില്‍ നിന്നെത്തിയ 35 വയസുള്ള പഞ്ചാബ് സ്വദേശിയെ കൊവിഡ് സംശയത്തെ തുടർന്ന് വിമാനത്താവള അധികൃതരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക അയച്ചിരിക്കുകയാണെന്നും ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സഫ്‌ദർജങ് ആശുപത്രി പിആർഒ ദിനേശ് നാരായൺ പറഞ്ഞു.