ന്യൂ ഡല്‍ഹി: ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്
സുപ്രീം കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം സീതാറാം യച്ചൂരി ശ്രീ നഗറിലെത്തി തരിഗാമിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണെന്ന് യച്ചൂരി കോടതിയെ അറിയിച്ചത്.
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന 370- അനുച്ഛേദം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് തരിഗാമി, മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.
അതേസമയം മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ സില്‍തിജക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്.