ചെന്നൈ: ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ പാർടി പ്രചാരണത്തിനിടെ കമൽഹാസന്‍റെ നേരെ ചരുപ്പേറ്. മധുരയ്ക്കടുത്ത തിരുപ്പരൻകുഡ്രം മണഡലത്തിൽ പ്രചരണം നടത്തുന്നതിനിടെയാണ് നടനും മക്കൾ നീതി മയ്യം പ്രസിഡന്‍റുമായ കമൽഹാസന്‍റെ നേരെ ചെരിപ്പേറുണ്ടായത്. നടനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ചെന്നൈയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് കമല്‍ഹാസന്‍ വിവാദ പ്രസ്താവന നടത്തിയത്. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നായിരുന്നു'വെന്നാണ് കമല്‍ ഹാസന്‍ പരാമര്‍ശിച്ചത്. ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ താന്‍ പറഞ്ഞത് ചരിത്ര സത്യം മാത്രമാണെന്നും അതില്‍ എന്തിനാണ് ചിലര്‍ക്ക് അതൃപ്തിയെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കമൽഹാസന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ ഹിന്ദുസേന സ്ഥാപക അംഗം അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ അധികാര പരിധിക്ക് പുറത്ത് സംഭവിച്ച വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജി എസ് സിസ്താനി, ജ്യോതി സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.