ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെ രാജ്യസ്നേഹിയാണെന്ന് ആവർത്തിച്ച് ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂർ. ലോക്‌സഭയില്‍ എസ്‌പിജി ബില്ലിനെ സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു പ്രഗ്യ താക്കൂറിന്‍റെ പരാമർശം. എസ്‌പിജി ഭേദഗതി ബില്‍ ചർച്ചയ്ക്കിടെ മഹാത്മാഗാന്ധിയെ എന്തിനാണ് കൊന്നതെന്ന ഗോഡ്സെയുടെ പ്രസ്താവന ഡിഎംകെ അംഗം എ. രാജ ഉദ്ധരിച്ചപ്പോഴായിരുന്നു പ്രഗ്യ സിംഗിന്‍റെ വിവാദ പരാമർശം. രാജ്യസ്നേഹിയായ ഒരാളുടെ ഉദാഹരണം ഇക്കാര്യത്തിൽ നൽകാൻ കഴിയില്ലെന്നായിരുന്നു പ്രഗ്യയുടെ മറുപടി. ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു. തുടർന്ന് ബിജെപി പ്രഗ്യയോട് വിശദീകരണം ആവശ്യപ്പെടുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
'ഗോഡ്സെ രാജ്യസ്നേഹി'; വിവാദ പരാമർശം ആവർത്തിച്ച് പ്രഗ്യ സിംഗ് താക്കൂർ
ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു.