ന്യൂഡൽഹി: യോഗ ചെയ്യുന്നതിന്‍റെ ആനിമേഷൻ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. "മൻ കി ബാത്തിൽ എന്‍റെ ആരോഗ്യ ദിനചര്യകളെക്കുറിച്ച് ഒരാൾ ചോദിച്ചു. അപ്പോഴാണ് വീഡിയോ പങ്കുവെയ്‌ക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. എല്ലാവരും യോഗ പരിശീലനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു", മോദി ട്വിറ്റിൽ കുറിച്ചു.
-
The Yoga videos are available in different languages. Do have a look. Happy Yoga practicing.... https://t.co/QAJM0UooRm
— Narendra Modi (@narendramodi) March 30, 2020 " class="align-text-top noRightClick twitterSection" data="
">The Yoga videos are available in different languages. Do have a look. Happy Yoga practicing.... https://t.co/QAJM0UooRm
— Narendra Modi (@narendramodi) March 30, 2020The Yoga videos are available in different languages. Do have a look. Happy Yoga practicing.... https://t.co/QAJM0UooRm
— Narendra Modi (@narendramodi) March 30, 2020
ലോക് ഡൗൺ സമയത്ത് എങ്ങനെ ആരോഗ്യവാനായിരിക്കാൻ ശ്രദ്ധിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയായി 'മോദിക്കൊപ്പം യോഗ' എന്ന വീഡിയോ പങ്കുവെയ്ക്കുമെന്ന് അദ്ദേഹം മറുപടി നൽകി. താനൊരു ഒരു ഫിറ്റ്നസ് വിദഗ്‌ധനോ, ഒരു യോഗ അധ്യാപകനോ അല്ല, മറിച്ച് ഒരു പരിശീലകൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില യോഗാസനങ്ങൾ തനിക്ക് വളരെയധികം ഗുണം ചെയ്‌തിട്ടുണ്ടെന്നും എല്ലാവരും ഇതൊരു ദിനചര്യയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയും മോദി യോഗ ചെയ്യുന്ന വീഡിയോ പങ്ക് വെച്ചിരുന്നു.