ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്‌പൂർ ജില്ലയില്‍ പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തിയതായി ബിഎസ്എഫ്.
പാകിസ്ഥാൻ ഡ്രോണുകളുടെ കടന്നുകയറ്റം കൂടിയതോടെ ഇത് നേരിടാൻ ഡ്രോണുകളെ തിരിച്ചറിയാൻ കഴിയുന്ന ഉപകരണം വാങ്ങാൻ ഒരുങ്ങുകയാണ് ബിഎസ്‌എഫ്. ജാമറുകളും സെൻസറുകളും കൂടാതെ 360 ഡിഗ്രി നിരീക്ഷണ സംവിധാനമുള്ള ഉപകരണമാണിത്. ഒരേ സമയം ഒന്നിലധികം ഡ്രോണുകളെ കണ്ടെത്താനും രാവും പകലം ഒരുപോലെ പ്രവർത്തിക്കാനും ഇതിന് കഴിയും.
എല്ലാ ദിവസവും പാകിസ്ഥാൻ അയക്കുന്ന ഡ്രോണുകൾ ഇന്ത്യയില്‍ കടന്നുകയറുന്നുണ്ട്. ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിക്കാനാണ് ഈ ഡ്രോണുകൾ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാക് ഡ്രോണുകളുടെ കടന്നുകയറ്റം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബിലെ ഫിറോസ്പൂരില്‍ വീണ്ടും പാക് ഡ്രോൺ - പാക് ഡ്രോൺ
ഡ്രോണുകളെ കണ്ടെത്താൻ ജാമറുകളും സെൻസറുകളും കൂടാതെ 360 ഡിഗ്രി നിരീക്ഷണ സംവിധാനവുമുള്ള ഉപകരണം വാങ്ങാൻ ഒരുങ്ങുകയാണ് ബിഎസ്എഫ്