ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ ജമ്മുകശ്മീര്‍ എംഎല്‍എയുമായ യൂസഫ് തരിഗാമി. പിഎസ്എ പോലുള്ള അതിക്രൂരമായ നിയമങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ ചുമത്താന്‍ പാടില്ല.
കശ്മീര്‍ താഴ്വരയിലെ തുടർച്ചയായ നിയന്ത്രണങ്ങളെക്കുറിച്ചും തരിഗാമി രൂക്ഷമായി പ്രതികരിച്ചു. സ്ഥിതി സാധാരണമാണെന്ന് പറയുമ്പോൾ അവർ എന്തിനാണ് ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് ഇവിടെ ഇതുവരെ തെരഞ്ഞെടുപ്പ് നടക്കാത്തത്? ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീട്ടുതടങ്കലില്‍ നേതാക്കളെ പൂട്ടിയിടേണ്ട ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ ആം ആം ആദ്മി പാർട്ടി നേടിയ വിജയത്തെ സ്വാഗതം ചെയ്യുന്നു.
ആം ആദ്മി പാർട്ടിയുടെ വിജയം നിലവിലെ ഇരുണ്ട ഭരണത്തിൽ പ്രതീക്ഷ നല്‍കുന്നതാണ്. ഡല്‍ഹിയിലെ ജനങ്ങളെ അഭിനന്ദിച്ച് തരിഗാമി പറഞ്ഞു. സർക്കാരിൽ വിശ്വാസമില്ല. പക്ഷേ ഞങ്ങൾ രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുന്നു. ഡല്‍ഹിയില്‍ സംഭവിച്ചത് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.