ETV Bharat / bharat

കര്‍ണാടകയില്‍ ലോക്ക്‌ഡൗണ്‍ ദീര്‍ഘിപ്പിക്കില്ലെന്ന് ബി.എസ് യദ്യൂരപ്പ

സംസ്ഥാനത്തിന്‍റെ സമ്പത്ത് സ്ഥിതിയുടെ വളര്‍ച്ച പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി

lockdown  Bengaluru  Yediyurappa  state's economy  Karnataka Chief Minister  No lockdown in Bengaluru  No lockdown in Bengaluru  മുഖ്യമന്ത്രി ബി. എസ് യദ്യൂരപ്പ  കൊവിഡ്  improving state's economy  Yediyurappa
കര്‍ണാടകയില്‍ വീണ്ടും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി ബി. എസ് യദ്യൂരപ്പ
author img

By

Published : Jun 26, 2020, 3:17 PM IST

ബെംഗളൂരു: കൊവിഡ്‌ വ്യാപനം തടയാന്‍ നടപടികള്‍ തുടരുമെന്നും വീണ്ടും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സമ്പത്ത് സ്ഥിതിയുടെ വളര്‍ച്ചയും പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍‌ റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാന നഗരമായ ബെംഗളൂരുവിലാണ്. 1,791 പുതിയ കേസുകളാണ് വ്യാഴാഴ്‌ച ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്‌തത്‌. 78 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 10, 560 ആയി. രാജ്യത്തിന് തന്നെ മാതൃകയായിരുന്നു തലസ്ഥാന നഗരത്തിലെ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ അടുത്ത കുറച്ച് ദിവസങ്ങളായി നഗരത്തില്‍ കൊവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഗരത്തിലെ കൊവിഡ്‌ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബെംഗളൂരുവില്‍ നിന്നുള്ള മന്ത്രിമാരേയും എംഎല്‍എമാരേയും എംപിമാരേയും ചേര്‍ത്ത് പ്രത്യേക സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും. സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പൊതുജന സഹകരണത്തോടെ അതാത് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയാല്‍ കൊവിഡ് വ്യാപനം കുറയ്‌ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നഗരത്തിലെ കൊവിഡ്‌ മാനേജ്‌മെന്‍റിന്‍റെ ചുമതല റവന്യൂ മന്ത്രി അശോകക്ക് മുഖ്യ മന്ത്രി നല്‍കിയതായും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.