ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേന തീവ്രവാദിയെ പിടികൂടി . ഇയാളുടെ പക്കൽ നിന്നും പിസ്റ്റൾ ഉൾപ്പടെയുളള ആയുധങ്ങൾ കണ്ടെടുത്തു.
ഷോപിയാനിലെ അസ്താൻ മൊഹല്ല പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് സുരക്ഷാ സേന വെള്ളിയാഴ്ച പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടിയത്.