ETV Bharat / bharat

കൊവിഡ്‌ ബാധിച്ച് യുപിയില്‍ ഒരാള്‍ മരിച്ചു

author img

By

Published : Apr 1, 2020, 6:24 PM IST

മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ മരുമകനില്‍ നിന്നാണ്‌ ഇയാള്‍ക്ക് കൊവിഡ്‌ ബാധിച്ചത്. ഇയാളുടെ ഭാര്യയെയും നാല് ആൺമക്കളെയും മരുമകളെയും മീററ്റ് മെഡിക്കൽ കോളജിലെ കൊവിഡ്‌ 19 വാർഡിൽ പ്രവേശിപ്പിച്ചു

കൊവിഡ്‌ ബാധിച്ച് മീററ്റില്‍ ഒരാള്‍ മരിച്ചു  latest uttarpradesh  latest covid 19
കൊവിഡ്‌ ബാധിച്ച് മീററ്റില്‍ ഒരാള്‍ മരിച്ചു

ലഖ്‌നൗ: മീററ്റില്‍ കൊവിഡ്‌ 19 സ്ഥിരീകരിച്ച 72 കാരൻ മരിച്ചു. ജില്ലയിൽ ഇതുവരെ 19 കൊവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ മരുമകനില്‍ നിന്നാണ്‌ ഇയാള്‍ക്ക് കൊവിഡ്‌ ബാധിച്ചത്. മാർച്ച് 19 നാണ്‌ ഇയാള്‍ അമരാവതിയിൽ നിന്ന് എത്തിയത്. തുടര്‍ന്ന് അടുത്ത ദിവസം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തു. കൊവിഡ്‌ രോഗ ലക്ഷങ്ങളോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ്‌ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തില്‍പ്പെട്ട മറ്റ് 16 പേര്‍ക്കും കൊവിഡ്‌ സ്ഥിരീകരിച്ചു. ഇയാളുടെ ഭാര്യയെയും നാല് ആൺമക്കളെയും മരുമകളെയും മീററ്റ് മെഡിക്കൽ കോളജിലെ കൊവിഡ്‌ 19 വാർഡിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിൽ കൊവിഡ്‌ 19 ബാധിച്ച് രണ്ടാമത്തെ മരണമാണിത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ നൂറിലധികം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.