ETV Bharat / bharat

ബംഗാളിൽ കശ്മീരി തുണി വില്‍പ്പനക്കാരനെ ആക്രമിച്ച കേസിൽ അഞ്ചുപേര്‍ അറസ്റ്റിൽ

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു അക്രമണം. അറസ്റ്റിലായ അഞ്ചു പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അധികൃതർ

കശ്മീരി സ്വദേശിയെ ആക്രമിച്ച കേസിൽ
author img

By

Published : Feb 22, 2019, 5:53 AM IST

ബംഗാളില്‍ കശ്മീരി സ്വദേശിയെ ആക്രമിച്ച കേസിൽ അഞ്ചുപേര്‍ അറസ്റ്റിലായി. 26 വയസ്സുകാരനായ തുണി വിൽപ്പനക്കാരൻ ജാവേദ് അഹമ്മദ് ഖാനാണ് നാദിയയിലെ തഹേര്‍പുര്‍ ബസാറില്‍വെച്ച്‌ മൂന്നു ദിവസം മുമ്പ് ക്രൂരമായി അക്രമിക്കപ്പെട്ടത്. ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ജാവേദിനെ സംഘം ആക്രമിച്ചത്.

അറസ്റ്റിലായ അഞ്ചു പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അഞ്ചം​ഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാളില്‍ കശ്മീരികള്‍ക്ക് സുരക്ഷിതമായി കഴിയാമെന്നും സുരക്ഷയെക്കുറിച്ച്‌ ഒരു ആശങ്കയും വേണ്ടെന്നും മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജാവേദ് ഖാന്‍ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ചെയ്ത ചില ഇന്ത്യാ വിരുദ്ധ കമന്‍റുകള്‍ പ്രദേശവാസിയായ ഒരാള്‍ ജാവേദിനെ കാണിക്കുകയും അത് ജാവേദിന്‍റെ പ്രൊഫൈലാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇത് നിഷേധിച്ച ജാവേദിനെ പ്രദേശത്തുള്ളവർ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പുല്‍വാമയില്‍ 39 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കശ്മീരികള്‍ ആക്രമണ ഭീഷണി നേരിടുന്നുണ്ട്.

Intro:Body:

ബംഗാളില്‍ കശ്മീര്‍ സ്വദേശിയെ ആക്രമിച്ച അഞ്ചം​ഗ സംഘം അറസ്റ്റില്‍; മമതയ്ക്ക് നന്ദി പറഞ്ഞ് ഒമര്‍ അബ്ദുള്ള

കൊല്‍‌ക്കത്ത: കശ്മീരി സ്വദേശിയായ തുണി വില്‍പ്പനക്കാരനെ ആക്രമിച്ച അഞ്ചുപേര്‍ ബംഗാളില്‍ അറസ്റ്റിലായി. 26 വയസ്സുകാരന്‍ ജാവേദ് അഹമ്മദ് ഖാനാണ് നാദിയയിലെ തഹേര്‍പുര്‍ ബസാറില്‍വെച്ച്‌ മൂന്നു ദിവസം മുന്‍പ് ക്രൂരമായി അക്രമിക്കപ്പെട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. ജാവേദിനെ ആക്രമിച്ച അഞ്ചു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള,മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഞ്ചം​ഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒമര്‍ അബ്ദുള്ള, പ്രതികളെ പിടികൂടിയതിന് പിന്നാലെ മമത ബാനര്‍ജിയെ അഭിനന്ദിക്കുകയും ചെയ്തു.

ബംഗാളില്‍ കശ്മീരികള്‍ക്ക് സുരക്ഷിതമായി കഴിയാമെന്നും സുരക്ഷയെക്കുറിച്ച്‌ ഒരു ആശങ്കയും വേണ്ടെന്നും മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ജാവേദിനെ സംഘം ആക്രമിച്ചത്. ജാവേദ് ഖാന്‍ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ചെയ്ത ചില ഇന്ത്യാ വിരുദ്ധ കമന്‍റുകള്‍ പ്രദേശവാസിയായ ഒരാള്‍ ജാവേദിനെ കാണിക്കുകയും അത് ജാവേദിന്‍റെ പ്രൊഫൈലാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ജാവേദിനെ പ്രദേശത്തുള്ള ചിലര്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കശ്മീരികള്‍ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. നേരത്തെ കൊല്‍ക്കത്തയില്‍ കശ്മീരി ഡോക്ടര്‍ക്ക് നേരെ ഒരുകൂട്ടം യുവാക്കള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.