ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. 37 ഐപിഎസ് ഉദ്യോഗസ്ഥരെയും 29 ഐഎഎസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ നിരവധിപേരെയാണ് സ്ഥലംമാറ്റുന്നത്. പതിനഞ്ചോളം ജില്ലാ മജിസ്റ്ററേറ്റുമാരും ഇതില്‍ ഉള്‍പ്പെടുന്നു.
പന്ത്രണ്ടോളം ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലംമാറ്റ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഭോപ്പാലിലെ ഇന്‍സ്പെക്ടര്‍ ജനറലായ ജയദീപ് പ്രസാദിന് പകരം 1995 ബാച്ച് ഐപിഎസ് ഓഫീസറായ യോഗേഷ് ദേശ്മുഖിനെ നിയമിക്കും. ജബല്‍പൂര്‍, ധാര്‍, അഗര്‍ മല്‍വ, സിധി, സഹോല്‍, ഗ്വാളിയാര്‍ എന്നീ ജില്ലകളിലെ പൊലീസ് മേധാവികളെയും സ്ഥലം മാറ്റാന്‍ ഉത്തരവായിട്ടുണ്ട്.