ന്യൂഡൽഹി: തദ്ദേശീയമായി രൂപകൽപന ചെയ്‌ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൻ) എംകെ1 വിജയകരമായി ലാന്‍റ് ചെയ്‌തു. ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലാണ് എൽസിഎ ലാന്‍റ് ചെയ്‌തത്. നാവികസേനാ മേധാവി ജയ്‌ദീപ് മൗലങ്കറാണ് ആദ്യ ലാന്‍റിങ് നടത്തിയത്. ആദ്യമായാണ് നേവൽ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ ഇറങ്ങുന്നതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.
ഇന്ത്യൻ നാവികസേനക്കായി ഇരട്ട എൻജിൻ ഡെക്ക് യുദ്ധക്കപ്പൽ നിർമിക്കാനുള്ള പുതിയൊരു പാതയ്‌ക്ക് ഇത് വഴിയൊരുക്കുമെന്ന് ഇന്ത്യൻ നാവികസേനാ വക്താവ് വിവേക് മദ്‌വാൾ പറഞ്ഞു. ഒരു അറസ്റ്റർ വയറിന്‍റെ സഹായത്തോടെയാണ് ഡിആർഡിഒ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ലാന്‍റ് ചെയ്‌തത്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്‍റ് ഏജൻസി നാവികസേനയുമായി ചേർന്നാണ് ഈ യുദ്ധവിമാനം വികസിപ്പിച്ചത്.