മഹാരാഷ്ട്ര: ഗര്‍ഭിണിയായ യുവതി എ.ടി.എം കൗണ്ടറില്‍ പ്രസവിച്ചു.പൂനെ കൊറേഗോണ്‍ സ്വദേശിയായ യുവതിയാണ് എ.ടി.എം കൗണ്ടറില്‍ പ്രസവിച്ചത്. ഔറംഗാബാദിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. ലോക്ക് ഡൗണിനെ തുടർന്ന് വാഹനം ലഭിക്കാത്തതിനെ തുടർന്ന് നടന്നാണ് ഇവർ ആശുപത്രിയിലേക്ക് പോയത്.
യാത്രക്കിടെ പ്രസവ വേദന അനുഭവപ്പെട്ടുകയായിരുന്നു.ഇതോടെ കൂടെയുണ്ടായിരുന്നവര്‍ യുവതിയെ അടുത്തുള്ള ബറോഡ എ.ടി.എമ്മിലേക്ക് മാറ്റി. തുടർന്ന് അടുത്തുള്ള ഡോക്ടറെത്തി കുഞ്ഞിനേയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.