ETV Bharat / bharat

താൻ മുഖ്യമന്ത്രിയായത് ആകസ്‌മികമായി : കുമാരസ്വാമി - karnataka politics

14 മാസത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ വികസനത്തിനായി നല്ല പ്രവര്‍ത്തനം നടത്തിയതില്‍ താന്‍ തൃപ്തനാണെന്ന് കുമാരസ്വാമി.

Breaking News
author img

By

Published : Aug 3, 2019, 11:55 PM IST

ഹസ്സൻ: ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകൾക്ക് വേണ്ടിയല്ലെന്നും ജാതിത്വത്തിന് ഊന്നൽ നൽകുന്നതാണെന്നും രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് സൂചന നൽകി കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. താൻ ആകസ്‌മികമായി മുഖ്യമന്ത്രിയായതാണെന്നും കോൺഗ്രസ്-ജെഡി (എസ്) സർക്കാരിന്‍റെ 14 മാസത്തെ ഭരണകാലത്ത് ഭരണകൂടത്തിന്‍റെ വികസനത്തിനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തനിക്ക് സംതൃപ്‌തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ആകസ്‌മികമായി ഞാൻ രാഷ്ട്രീയത്തിലെത്തി ആകസ്‌മികമായി ഞാൻ മുഖ്യമന്ത്രിയായി. രണ്ടുതവണ മുഖ്യമന്ത്രിയാകാൻ ദൈവം എനിക്ക് അവസരം നൽകി. ആരെയും തൃപ്‌തിപ്പെടുത്താൻ ഞാൻ ശ്രമിച്ചില്ല . 14 മാസത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ വികസനത്തിനായി ഞാൻ നല്ല പ്രവർത്തനം നടത്തി. ഞാൻ സംതൃപ്‌തനാണ്," കുമാരസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്നത്തെ രാഷ്ട്രീയം എവിടേക്കാണ് പോകുന്നതെന്ന് താൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ജാതിത്വത്തെക്കുറിച്ചുള്ളത് മാത്രമാണെന്നും ഇനി സമാധാനത്തോടെ ജീവിക്കണമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ തുടരേണ്ടതില്ല. ജനങ്ങളുടെ ഹൃദയത്തിലാണ് ഇടം വേണ്ടതെന്നും കുമാരസ്വാമി പറഞ്ഞു.

Intro:Body:

https://www.etvbharat.com/english/national/state/karnataka/kumaraswamy-hints-at-leaving-politics-says-he-became-cm-accidentally/na20190803204046125

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.