ബെംഗളൂരു: കർണാടകയിലെ വിദ്യാർഥികൾക്കായി ആപ്ലിക്കേഷൻ വികസിപ്പിച്ച് ബിജാപൂരിലെ കോളജ് അധ്യാപകൻ. ഓൺലൈൻ വിദ്യാഭ്യാസം നേടുന്നതിൽ പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്കായാണ് 'ടാർഗെറ്റ് -100' എന്ന പേരിൽ അധ്യാപകനായ ദീപക് പാട്ടീൽ ആപ്പ് വികസിപ്പിച്ചത്.
ലോക്ക് ഡൗൺ കാരണം അധ്യാപനം ഓൺലൈനായി നടത്താൻ ശ്രമിച്ചെങ്കിലും പല വിദ്യാർഥികൾക്കും ഇന്റർനെറ്റ് ബന്ധം പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് ആപ്പ് എന്ന ആശയത്തിലേക്കെത്തിച്ചേർന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും ചോദ്യങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് ആപ്പ് വികസിപ്പിച്ചെടുത്തതെന്ന് ദീപക് വ്യക്തമാക്കി.