ബംഗളൂരു: കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവയ്ക്കാന്‍ സാധ്യത. കുമാരസ്വാമി ദേവഗൗഡയുമായി കൂടിക്കാഴ്‌ച നടത്തി. നാളെ രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും. സഭ പിരിച്ചുവിടാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കും. അതേസമയം, കർണാടക വിധാൻ സൗധ പരിസരത്ത് നാളെ മുതൽ 14 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറ് മണിമുതൽ രാത്രി 12 വരെയാണ് നിരോധനാജ്ഞ. വിധാൻ സൗധയുടെ രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് ഉത്തരവ് ബാധകമാവുക. കര്‍ണാടകക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസ് രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ്. ഗോവയില്‍ ആകെയുണ്ടായിരുന്ന 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്ത് പേര്‍ ബിജെപിയില്‍ ചേര്‍ന്നു.
കര്‍ണാടക രാഷ്‌ട്രീയ പ്രതിസന്ധി: കുമാരസ്വാമി രാജിവച്ചേക്കും - vidhan soudha
കർണാടക വിധാൻ സൗധ പരിസരത്ത് നാളെ മുതൽ 14 വരെ നിരോധനാജ്ഞ