ETV Bharat / bharat

കർണാടക കൈവിടാതിരിക്കാൻ ദേവഗൗഡയുടെ കൈപിടിച്ച് രാഹുല്‍ ഗാന്ധി

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജെഡിഎസുമായുള്ള ബന്ധം ബലപെടുത്തിയുള്ള കോണ്‍ഗ്രസിന്‍റെ രാഷ്ട്രിയ കരുനീക്കം

കർണാടകയിൽ സഖ്യം ബലപെടുത്തി കോണ്‍ഗ്രസ്
author img

By

Published : May 21, 2019, 10:13 AM IST

ബെംഗളൂരു : എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ കര്‍ണാടകയില്‍ ജനതാദളുമായി സഖ്യം ശക്തമാക്കി കോൺഗ്രസ്. സഖ്യത്തിന് വിരദ്ധുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കി. പ്രതീക്ഷക്ക് വിപരീതമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെയാണ് തിടുക്കത്തിൽ സഖ്യങ്ങള്‍ ബലപെടുത്താനുള്ള കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ജെഡിഎസ് ഒപ്പം നിലക്കുമെന്ന ദേവഗൗഡയുടെ പ്രസ്താവനയും കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്.

കർണാടകയിൽ ബിജെപി അനുകൂല തരംഗമുണ്ടാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും വിലയിരുത്തുന്നത്.
ബി.ജെ.പി 21 സീറ്റ് മുതൽ 25 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. ചാണക്യ, വി.എം.ആർ, സി- വോട്ടർ, ജൻകി ബാത്ത് എന്നിവയും കർണാടകയിൽ ബി.ജെ.പിക്ക് 21 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന് വിലയിരുത്തുന്നു.

Intro:Body:

intro

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.