ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അവലോകന യോഗം നടത്തി. പദ്ധതി ഇതുവരെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി എസ്. ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഇനിയും കൂടുതൽ കാര്യക്ഷമമായി പദ്ധതി നടപ്പാക്കുകയാണ് യോഗത്തിന്‍റെ ലക്ഷ്യമെന്നും ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. വിമാന ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കുന്നതിനായി എയർഇന്ത്യ ഉടൻ തന്നെ നേരിട്ടുള്ള ടിക്കറ്റിംഗിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.
-
Just concluded a detailed review meeting of #VandeBharatMission. Thank Team MEA, @MoCA_GoI, DMA, @airindiain, MHA, Bureau of Immigration for their participation and contribution.
— Dr. S. Jaishankar (@DrSJaishankar) May 26, 2020 " class="align-text-top noRightClick twitterSection" data="
Focus of meeting was to ramp up the scale of #VBM and enhance its efficiency. pic.twitter.com/b2sqHzTc7A
">Just concluded a detailed review meeting of #VandeBharatMission. Thank Team MEA, @MoCA_GoI, DMA, @airindiain, MHA, Bureau of Immigration for their participation and contribution.
— Dr. S. Jaishankar (@DrSJaishankar) May 26, 2020
Focus of meeting was to ramp up the scale of #VBM and enhance its efficiency. pic.twitter.com/b2sqHzTc7AJust concluded a detailed review meeting of #VandeBharatMission. Thank Team MEA, @MoCA_GoI, DMA, @airindiain, MHA, Bureau of Immigration for their participation and contribution.
— Dr. S. Jaishankar (@DrSJaishankar) May 26, 2020
Focus of meeting was to ramp up the scale of #VBM and enhance its efficiency. pic.twitter.com/b2sqHzTc7A
ഇരുപതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ വന്ദേ ഭാരത് മിഷന് കീഴിൽ ഇതുവരെ നാട്ടിലെത്തിച്ചെന്നും വരും ദിവസങ്ങളിൽ ഈ എണ്ണം ഇനിയും വർധിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തേ പറഞ്ഞിരുന്നു. മിഷന്‍റെ രണ്ടാം ഘട്ടം ജൂൺ 13 ലേക്ക് നീട്ടിയതായി വിദേശകാര്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. രണ്ടാം ഘട്ടം മെയ് 16 മുതൽ ജൂൺ 13 വരെ നീണ്ടുനിൽക്കുമെന്നും 47 രാജ്യങ്ങളിൽ നിന്നായി 162 വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.