ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി ഇന്ത്യന്‍ ബ്രെയിന്‍ അറ്റ്ലസ് രൂപീകരിച്ച് ഹൈദരാബാദിലെ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ (ഐ.ഐ.ഐ.ടി.എച്ച്) ഗവേഷകർ. കിഴക്ക്-പടിഞ്ഞാറ് രാജ്യങ്ങളിലെ ജനങ്ങളുടെ മസ്തിഷ്കത്തെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ മസ്തിഷ്കം ശരാശരി ഉയരം, വീതി, വ്യാപ്തി എന്നിവയില്‍ ചെറുതാണെന്ന് ഐ.ഐ.ഐ.ടി.എച്ച് ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. അല്‍ഷിമേഴ്‌സും തലച്ചോറുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും വളരെ വേഗം കണ്ടെത്താന്‍ ഈ പഠനം സഹായിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ന്യൂറോളജി ഇന്ത്യ മാസികയിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
മോണ്‍ട്രിയല്‍ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സൂചിക ഉപയോഗിച്ചാണ് തലച്ചോറിന്‍റെ വലുപ്പം നിർണയിക്കുന്നത്. . ഇവ ഉപയോഗിച്ച് ഇന്ത്യക്കാരുടെ തലച്ചോറിന്‍റെ വലുപ്പം താരതമ്യം ചെയ്യുന്നത് ശ്രമകരമാണെന്ന് സെന്‍റര്‍ ഫോര്‍ വിഷ്വല്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയിലെ ജയന്തി ശിവസ്വാമി പറഞ്ഞു.ഇന്ത്യക്കാർക്കായി ടെംപ്ലേറ്റ് നിര്‍മിക്കാനുള്ള ശ്രമം ഐ.ഐ.ഐ.ടി.എച്ചിലെ ഗവേഷകര്‍ ആരംഭിച്ചെന്നും ജയന്തി വെളിപ്പെടുത്തി.