ശ്രീനഗർ: ജമ്മു കശ്മീർ ഡിഐജി ദിൽബഗ് സിങ്ങ് അനധികൃത ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണവുമായി പൊലീസ് ഉദ്യോഗസ്ഥൻ. ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ബസന്ത് നാഥ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ബസന്ത് രഥിന്‍റെ പുസ്തക വിതരണ ക്യാമ്പയിനെതിരെ ദിൽബഗ് സിങ്ങിന്‍റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
-
Hi Dilbag Singh. Can I call you Dilloo? Are you the one who owns 50 canals of land in Sarore near the dental college? Is it registered on your name? pic.twitter.com/Zt6vfZipVX
— Basant بسنت (@KangriCarrier) June 12, 2020 " class="align-text-top noRightClick twitterSection" data="
">Hi Dilbag Singh. Can I call you Dilloo? Are you the one who owns 50 canals of land in Sarore near the dental college? Is it registered on your name? pic.twitter.com/Zt6vfZipVX
— Basant بسنت (@KangriCarrier) June 12, 2020Hi Dilbag Singh. Can I call you Dilloo? Are you the one who owns 50 canals of land in Sarore near the dental college? Is it registered on your name? pic.twitter.com/Zt6vfZipVX
— Basant بسنت (@KangriCarrier) June 12, 2020
സരോരിലെ ഡെന്‍റൽ കോളജിന് സമീപം 50 കനാൽ ഭൂമി കൈവശം വച്ചിരിക്കുന്ന ദിൽബഗ് സിങ്ങ് താങ്കൾ തന്നെ അല്ലെ എന്നായിരുന്നു ബസന്ത് രഥിന്‍റെ ട്വീറ്റ്. അതേസമയം, മുതിർന്ന ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും അംഗങ്ങളായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആരോപണത്തിനെതിരെ ദിൽബാഗ് സിങ്ങ് പ്രതികരിച്ചു.
എന്‍റെ പേരിലോ കുടുംബത്തിലെ മറ്റാരുടെയെങ്കിലും പേരിലോ ഒരു ഇഞ്ച് സ്ഥലമോ സ്വത്തോ ഉണ്ടെന്ന് തെളിയിക്കാൻ അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നുവെന്ന് ഡിജിപി കുറിച്ചു.
ഇതാദ്യമായല്ല ഐജിപി റഥ് ഒരു ഓൺലൈൻ ഫെയ്‌സ്ഓഫിൽ ഏർപ്പെടുന്നത്. കഴിഞ്ഞ വർഷം മുൻ ഡിജിപി എസ് പി വൈദുക്കെതിരെയും രഥ് രംഗത്തെത്തിയിരുന്നു. അതേസമയം, രഥ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പിഡിപി മുൻ നിയമസഭാംഗമായ ഖുർഷീദ് ആലം പരാതി നൽകിയിട്ടുണ്ട്.