പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സെപ്റ്റംബർ 27ന് പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കെ, ഇന്ത്യയും പാകിസ്ഥാനും പൊതുസഭയിൽ നയതന്ത്ര പ്രദർശനത്തിന് ഒരുങ്ങുകയാണ്. നാല് വർഷത്തിന് ശേഷമാണ് മോദി പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. മുൻ വർഷങ്ങളിൽ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് യുഎൻജിഎയെ അഭിസംബോധന ചെയ്തത് സംസാരിച്ചിരുന്നത്.
69-ാമത് യുഎൻജിഎ സെഷൻ , 2014:
നവാസ് ഷെരീഫ്: "കശ്മീർ വിഷയം മൂടിവയ്ക്കാനുള്ളതല്ല."
"കശ്മീരിലെ ഒരുപാട് തലമുറകൾ ജീവിച്ചത് അക്രമവും മൗലികാവകാശ ലംഘനവും സഹിച്ചാണ്. ജമ്മു കശ്മീരിലെ കേന്ദ്ര പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഈ വിഷയം മൂടി വയ്ക്കാനാവില്ല."- പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി: 'പാകിസ്ഥാൻ ചർച്ചകൾക്ക് ഉചിതമായ അവസരം സൃഷ്ടിക്കണം'
"സമാധാനപരമായ അന്തരീക്ഷത്തിൽ, ഭീകരതയുടെ നിഴലില്ലാതെ, എല്ലാ ഗൗരവത്തോടും കൂടി പാകിസ്ഥാനുമായുള്ള ഞങ്ങളുടെ സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന്, ഉഭയകക്ഷി സംഭാഷണത്തിൽ ഏർപ്പെടാൻ ഞാൻ തയ്യാറാണ്. എന്നിരുന്നാലും, ഉചിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്ഥാൻ ഗൗരവമായി കാണണം"- ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.
70-ാമത് യുഎൻജിഎ സെഷൻ, 2015:
നവാസ് ഷെരീഫ്: 'പുതിയ സമാധാന സംരംഭം നിർദേശിച്ചു' "മൂന്ന് തലമുറയോളം വരുന്ന കശ്മീരികൾ തകർന്ന വാഗ്ദാനങ്ങളും ക്രൂരമായ അടിച്ചമർത്തലുകളും മാത്രമാണ് കണ്ടത്. സ്വയം നിർണ്ണയത്തിനായുള്ള പോരാട്ടത്തിൽ ഒരു ലക്ഷത്തിലധികം പേർ മരിച്ചു. ഇത് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരാജയമാണ്. ഇന്ത്യയുമായി ഒരു പുതിയ (നാല്-പോയിന്റ്) സമാധാന സംരംഭം ഞാൻ നിർദ്ദേശിക്കുന്നു"- പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
സുഷമ സ്വരാജ്: 'ഭീകരത ഉപേക്ഷിക്കുക, ചർച്ചക്ക് ഇരിക്കുക.'
ഷെരീഫിന്റെ നിർദ്ദേശത്തിന് മറുപടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു, “ഈ ആക്രമണങ്ങൾ ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനും ജമ്മു കശ്മീരിലെ ചില ഭാഗങ്ങൾ പാകിസ്ഥാൻ അനധികൃതമായി കൈയടക്കിയതിനും ബാക്കി അവകാശവാദത്തിനും വേണ്ടിയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞങ്ങൾക്ക് നാല് ആവശ്യമില്ല ഞങ്ങൾക്ക് ഒന്ന് മാത്രമേ ആവശ്യമുള്ളൂ. ഭീകരത ഉപേക്ഷിച്ച് നമുക്ക് ഇരുന്നു സംസാരിക്കാം. "
71-ാമത് യുഎൻജിഎ സെഷൻ, 2016:
നവാസ് ഷെരീഫ്: 'ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് തെളിവ് നൽകാം' "ഇന്ത്യൻ സേന കൊലപ്പെടുത്തിയ യുവനേതാവ് ബുർഹാൻ വാനി ഏറ്റവും പുതിയ കശ്മീർ പ്രക്ഷോഭങ്ങളുടെ പ്രതീകമായി ഉയർന്നുവന്നിട്ടുണ്ട്. അധിനിവേശ ജമ്മു കശ്മീരിൽ ഇന്ത്യൻ സേന നടത്തിയ അവകാശ ലംഘനങ്ങളുടെ തെളിവുകളും വിശദമായ വിവരങ്ങളും അടങ്ങിയ ഒരു ഡോസിയർ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന് മുമ്പാകെ പാകിസ്ഥാൻ സമർപ്പിക്കാം." സൗഹൃദ സംഭാഷണത്തിന് ഇന്ത്യ അനാവശ്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തുകയാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
സുഷമ സ്വരാജ്: 'പാക് ആത്മപരിശോധന നടത്തണം; ബലൂചിസ്ഥാനിലെ ക്രൂരത '
ഇതിന് മറുപടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ബലൂചിസ്ഥാനെ ഉയർത്തിക്കാട്ടുകയും, പാകിസ്ഥാൻ സ്വന്തം പ്രദേശത്ത് 'അതിക്രൂരമായ' ആക്രമണങ്ങൾ നടത്തുകയാണെന്നുമ പറഞ്ഞു. "ഇപ്പോഴും തീവ്രവാദം വളർത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങളുണ്ട്. തീവ്രവാദികളെ വളർത്തുക എന്നത് അവരുടെ ഹോബിയായി മാറിയിരിക്കുന്നു. പാകിസ്ഥാൻ ആത്മപരിശോധന നടത്തി ബലൂചിസ്ഥാനിൽ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കണം. ബലൂചിസ്ഥാനിലെ ക്രൂരത അടിച്ചമർത്തലിന്റെ ഉച്ചസ്ഥായിയിലാണ്," അവർ പറഞ്ഞു.
72-ാമത് യുഎൻജിഎ സെഷൻ, 2017:
ഷാഹിദ് ഖാൻ അബ്ബാസി: 'യുഎൻ അന്വേഷണ കമ്മീഷനെ കശ്മീരിലേക്ക് അയയ്ക്കണം'
"ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്വഭാവവും വ്യാപ്തിയും പരിശോധിക്കാൻ യുഎൻ സെക്രട്ടറി ജനറലും മനുഷ്യാവകാശ ഹൈക്കമ്മീഷണറും ചേർന്ന് ഒരു അന്വേഷണ കമ്മീഷനെ അയയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതിനായി കശ്മീരിലേക്ക് യുഎൻ സെക്രട്ടറി ജനറൽ ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കണം. പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
സുഷമ സ്വരാജ്: 'ഇന്ത്യ പണ്ഡിതന്മാരെ സൃഷ്ടിച്ചു, പാക് തീവ്രവാദികളെ സൃഷ്ടിച്ചു' "ഇന്ത്യയും പാകിസ്ഥാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സ്വതന്ത്രരായത്. ഞങ്ങൾ പണ്ഡിതന്മാരെയും ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും ഡോക്ടർമാരെയും സൃഷ്ടിച്ചു. നിങ്ങൾ എന്താണ് സൃഷ്ടിച്ചത്? നിങ്ങൾ തീവ്രവാദികളെ സൃഷ്ടിച്ചു," ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
73-ാമത് യുഎൻജിഎ സെഷൻ, 2018:
ഷാ മഹമൂദ് ഖുറേഷി: 'ഇന്ത്യ പിന്തുണയ്ക്കുന്ന ആക്രമണങ്ങളെ പാക് മറക്കില്ല' പാകിസ്ഥാനികൾക്കെതിരെ ആക്രമണം നടത്തിയ ഭീകരരെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ആരോപിച്ചു. "പെഷവാറിൽ നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്തതും മസ്തൂംഗ് ആക്രമണവും ഇന്ത്യ പിന്തുണച്ച മറ്റ് ആക്രമണങ്ങളും പാകിസ്ഥാൻ ഒരിക്കലും മറക്കില്ല. ഇന്ത്യയിൽ നടന്ന സംജൗട്ട എക്സ്പ്രസ് ആക്രമണത്തെ ഞങ്ങൾ മറക്കില്ല, അതിൽ നിരപരാധികളായ നിരവധി പാകിസ്ഥാനികൾ കൊല്ലപ്പെട്ടു. ”
സുഷമ സ്വരാജ്: 'പാക് കൊലയാളികളെ മഹത്വപ്പെടുത്തുന്നു'
ഖുറേഷിയുടെ ആരോപണങ്ങളോട് പ്രതികരിച്ച സ്വരാജ്, "ഇന്ത്യ മനുഷ്യാവകാശ ലംഘനമാണെന്ന് നടത്തുന്നതെന്ന് പാകിസ്ഥാൻ വീണ്ടും വീണ്ടും ആരോപിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളിൽ ഏറ്റവും വലിയ അതിക്രമികൾ തീവ്രവാദികളാണ്. പാകിസ്ഥാൻ കൊലയാളികളെ മഹത്വപ്പെടുത്തുന്നു, നിരപരാധികളുടെ രക്തത്തിൽ മൗനം പാലിക്കുന്നു."