ഗാന്ധിനഗർ: ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. നിലവിൽ 2,00,409 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,510 പുതിയ കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തി.
തുടച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് 1500ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 16 പുതിയ കൊവിഡ് മരണവും ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം കൊവിഡ് മരണസംഖ്യ 3,892 ആയി.
അതേസമയം, 1,286 രോഗികളെ ഡിസ്ചാർജ് ചെയ്തു. രോഗമുക്തി കേസുകൾ 1,82,473 ആയി. സംസ്ഥാനത്തിന്‍റെ രോഗമുക്തി നിരക്ക് 91.05 ശതമാനമാണ്. 14,044 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.