ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകരായി രണ്ട് പേരെ കൂടി നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന ബാസ്‌കര്‍ ഖുല്‍ബെ, അമര്‍ജിത് സിന്‍ഹ എന്നിവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കി. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിയമനത്തിന് മന്ത്രിസഭ നിയമന സമിതി അംഗീകാരം നല്‍കി. സെക്രട്ടറി റാങ്കിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കിയത്.
1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ഖുല്‍ബെ പശ്ചിമബംഗാള്‍ കേഡറിലും സിന്‍ഹ ബിഹാര്‍ കേഡറിലുമായിരുന്നു. സിന്‍ഹ റൂറല്‍ ഡെവലപ്മെന്‍റ് സെക്രട്ടറിയായാണ് വിരമിച്ചത്. രണ്ട് വർഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. സെക്രട്ടറി തലത്തിൽ വീണ്ടും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ബാധകമായ സാധാരണ നിബന്ധനകളും വ്യവസ്ഥകളും ഇവരുടെ കാര്യത്തിലും ബാധകമാണ്.