പട്ന: ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ജാൻകി ഗ്രാമത്തിനടുത്തുള്ള സോൺബാർസ അതിർത്തിയിലാണ് വെടിവെപ്പുണ്ടായത്.
സംഭവത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സേന സംഭവസ്ഥലത്ത് വിന്യസിക്കുകയും സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.