ETV Bharat / bharat

ഡല്‍ഹിയില്‍ കൊവിഡ് സേവനത്തിന് റോബോട്ട്

author img

By

Published : Mar 22, 2020, 5:32 PM IST

മരുന്നുകൾ, ഭക്ഷണം, മറ്റ് ഉപഭോഗവസ്‌തുക്കൾ എന്നിവ രോഗികൾക്ക് എത്തിക്കാനും മാലിന്യങ്ങൾ ശേഖരിക്കാനും രോഗികൾക്കും ആരോഗ്യസംരക്ഷണ പ്രവർത്തകർക്കും ഇടയിൽ ആശയവിനിമയം നടത്താനും റോബോട്ട് പ്രാപ്‌തമാണ്

coronavirus  COVID-19  Medical robots  felix hospital  നോയിഡ സെക്‌ടർ 137  ഫെലിക്‌സ് ആശുപത്രി  കൊവിഡ് റോബോട്ട് ഫൈറ്റർ  അൾട്രാവയലറ്റ് വന്ധ്യംകരണം
ഫെലിക്‌സ് ആശുപത്രി ആദ്യത്തെ കൊവിഡ് റോബോട്ട് ഫൈറ്റർ പുറത്തിറക്കി

ന്യൂഡൽഹി: കൊവിഡ് ബാധിച്ച രോഗികളെ സഹായിക്കുന്നതിനായി നോയിഡ സെക്‌ടർ 137ലെ ഫെലിക്‌സ് ആശുപത്രി ആദ്യത്തെ കൊവിഡ് റോബോട്ട് ഫൈറ്റർ പുറത്തിറക്കി. ഡോക്‌ടർമാർ, നഴ്‌സുമാർ, മറ്റ്മെഡിക്കൽ സ്റ്റാഫുകൾ എന്നിവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റോബോട്ടിന്‍റെ രൂപകൽപ്പനയെന്ന് ഡോ. ഡി കെ ഗുപ്‌ത പറഞ്ഞു. കൊവിഡ് ഫൈറ്ററിൽ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോ.ഗുപ്‌ത പറഞ്ഞു. വൈറസ് ബാധിച്ച രോഗികളെ തിരക്കേറിയ സ്ഥലത്ത് സ്‌കാൻ ചെയ്യാനും റോബോട്ടിന് കഴിയും. മരുന്നുകൾ, ഭക്ഷണം, മറ്റ് ഉപഭോഗവസ്‌തുക്കൾ എന്നിവ രോഗികൾക്ക് എത്തിക്കാനും മാലിന്യങ്ങൾ ശേഖരിക്കാനും രോഗികൾക്കും ആരോഗ്യസംരക്ഷണ പ്രവർത്തകർക്കും ഇടയിൽ ആശയവിനിമയം നടത്താനും റോബോട്ട് പ്രാപ്‌തമാണ്.

റോബോട്ട് ഫൈറ്ററിന് അൾട്രാവയലറ്റ് വന്ധ്യംകരണം നടത്താനും കഴിയും. നിലവിൽ 3 റോബോട്ടുകൾ തയ്യാറാണ്. ഉത്തർപ്രദേശ് സർക്കാരിന് സൗജന്യമായി ഇവ നൽകാനും ആവശ്യമെങ്കിൽ അത്തരം 30 റോബോട്ടുകൾ കൂടി രൂപകൽപ്പന ചെയ്‌ത് സർക്കാരിന്റെ ദൗത്യത്തിൽ പ്രതിജ്ഞാബദ്ധരായി തുടരുമെന്നും ഡോ. ഡി കെ ഗുപ്‌ത പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.