ന്യൂഡൽഹി: കൊവിഡ് ഭീതിയില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം. ന്യൂഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിലാണ് സംഭവം. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നാണ് ഇയാൾ ചാടാൻ ശ്രമിച്ചത്. അടുത്തേക്ക് വരുന്നവരോട് ഞരമ്പ് മുറിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഇയാൾക്ക് മാനസിക പ്രശ്‌നമുള്ളതായും സുരക്ഷാ ജീവനക്കാർ രക്ഷപ്പെടുത്തി വാർഡിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഇയാൾക്ക് ബന്ധുക്കളോ മറ്റ് കൂട്ടിരിപ്പുകാരോ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
കൊവിഡ് ഭീതിയില്‍ ആശുപത്രിയില്‍ ആത്മഹത്യാ ശ്രമം - സഫ്‌ദർജംഗ് ആശുപത്രി
ന്യൂഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിലാണ് സംഭവം. ആത്മഹത്യാ ശ്രമം നടത്തിയയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു