സോനഭദ്ര: യുറേനിയം കണ്ടെത്തുന്നതിനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ഉത്തർപ്രദേശിലെ സോൺഭദ്രയിൽ സര്‍വേ നടത്തുന്നു. മൂവായിരം ടൺ സ്വർണ്ണ ശേഖരം ഇവിടെ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് കുദ്രി മലയോര മേഖലയിൽ യുറേനിയത്തിനായി സർവേ നടത്തുന്നത്. എയറോ മാഗ്നറ്റിക് സിസ്റ്റം ഉപയോഗിച്ചാണ് സര്‍വേ നടപടികള്‍ മുന്നോട്ടു കൊണ്ടുപേകുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സര്‍വേകള്‍ പുരോഗമിക്കുന്നുണ്ട്.
കുദ്രി മേഖലയില്‍ വലിയ രീതിരിയിലുള്ള യുറേനിയം സാന്നിധ്യമുള്ളതായാണ് വിലയിരുത്തുല്‍. ഇവിടെ മൂന്ന് പ്രദേശത്താണ് യുറേനിയം സാന്നിധ്യമുള്ളത്. യുറേനിയം ശേഖരം കൃത്യമായി കണക്കാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആണവ ഊര്‍ജ വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. സർവേ പൂർത്തിയാക്കിയതിനുശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകുകയുള്ള എന്ന് മുതിർന്ന മൈനിംഗ് ഓഫീസർ കെ.കെ. റായ് പറഞ്ഞു. ഇവിടെ നിന്നും യുറേനിയം കണ്ടെത്തിയാല്‍ അത് രാജ്യത്തിന് തന്നെ വലിയ മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.